Kerala

വെള്ളപ്പൊക്കം: പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു

പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങളിലെ 138 പേരെയും കോഡൂര്‍ വില്ലേജില്‍ നാല് കുടുംബങ്ങളിലെ 16 പേരെയുമാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കം: പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു
X

പെരിന്തല്‍മണ്ണ: പ്രകൃതിദുരന്തസാധ്യത കണക്കിലെടുത്ത് താലൂക്കില്‍ വിവിധ വില്ലേജുകളിലായി 81 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു. 81 കുടുംബങ്ങളിലെ 392 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങളിലെ 138 പേരെയും കോഡൂര്‍ വില്ലേജില്‍ നാല് കുടുംബങ്ങളിലെ 16 പേരെയുമാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 30 കുടുംബങ്ങളിലെ 170 പേരെ കാര്യാവട്ടം വില്ലേജും നാല് കുടുംബങ്ങളിലെ 12 പേരെ അരക്കു പറമ്പ് വില്ലേജും സുരക്ഷിതയിടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

കൂട്ടിലങ്ങാടി വില്ലേജില്‍ എട്ട് കുടുംബങ്ങളിലെ 44 പേരെയും വടക്കാങ്ങര വില്ലേജില്‍ മൂന്ന് കുടുംബങ്ങളിലെ 12 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ താലൂക്കിലെ വിവിധ വില്ലേജുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. താലൂക്കില്‍ താഴേക്കാട് വില്ലേജിലും മങ്കട വില്ലേജിലും രണ്ട് ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it