Kerala

തീരമേഖലയിലെ ഫലഭൂയിഷ്ഠത സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യനില്ലാതാകും: പ്രഫ. റോബ് റോഗെമ

കരയിലെയും കടലിലെയും ഫലഭൂയിഷ്ഠമായ മേഖലകളില്‍ ആകൃഷ്ടരായി ജനം വാസയോഗ്യമാക്കുന്നു. അവിടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ക്രമേണ മുന്‍ഗണന നല്‍കാന്‍ ആരംഭിക്കുന്നു.അനിയന്ത്രിത വികസനത്തിനും ചൂഷണത്തിനും ഇത് കാരണമാകുന്നു. ആവാസ വ്യവസ്ഥയും, കരയുടെയും കടലിന്റെയും ഫലഭൂയിഷ്ഠത നശിച്ച് വാസയോഗ്യമല്ലാതായിത്തീരുന്നു. ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്ന വിരോധാഭാസമാണിതെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന്റെഫലമായി സമുദ്രനിരപ്പ് ഉയരുക, കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും തീവ്രത കൂടുക, കനത്ത മഴ നിയന്ത്രണാതീതമായ വെള്ളപ്പൊക്കമുണ്ടാക്കുക തുടങ്ങിയ അപകടസാധ്യതകളും ആഘാതവും നാം തന്നെ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

തീരമേഖലയിലെ ഫലഭൂയിഷ്ഠത സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യനില്ലാതാകും: പ്രഫ. റോബ് റോഗെമ
X

കൊച്ചി: കടല്‍, തീരദേശ സമ്പത്ത്, ശുദ്ധജലാശയങ്ങള്‍, കൃഷിയോഗ്യമായ ഭൂമി എന്നിവ പലയിടത്തും ' ഫലഭൂയിഷ്ഠ വിരോധാഭാസം' മൂലം അപകടത്തിലാണെന്ന് നെതര്‍ലാന്‍ഡ്സിലെ ഹാന്‍സെ യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് പ്രഫസര്‍ റോബ് റോഗെമ .കൊച്ചിയില്‍ നടക്കുന്ന ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം ക്ലിം ഫിഷ്‌കോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരയിലെയും കടലിലെയും ഫലഭൂയിഷ്ഠമായ മേഖലകളില്‍ ആകൃഷ്ടരായി ജനം വാസയോഗ്യമാക്കുന്നു. അവിടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ക്രമേണ മുന്‍ഗണന നല്‍കാന്‍ ആരംഭിക്കുന്നു.അനിയന്ത്രിത വികസനത്തിനും ചൂഷണത്തിനും ഇത് കാരണമാകുന്നു. ആവാസ വ്യവസ്ഥയും, കരയുടെയും കടലിന്റെയും ഫലഭൂയിഷ്ഠത നശിച്ച് വാസയോഗ്യമല്ലാതായിത്തീരുന്നു. ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്ന വിരോധാഭാസമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെഫലമായി സമുദ്രനിരപ്പ് ഉയരുക, കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും തീവ്രത കൂടുക, കനത്ത മഴ നിയന്ത്രണാതീതമായ വെള്ളപ്പൊക്കമുണ്ടാക്കുക തുടങ്ങിയ അപകടസാധ്യതകളും ആഘാതവും നാം തന്നെ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതി വിഭവങ്ങള്‍ ഭൂമിയുടെ അക്ഷയപാത്രത്തില്‍ നിന്നുള്ള അതിഥി സല്‍ക്കാരമാണെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഉപഭോഗം പാത്രം ഉടയ്ക്കലാണെന്നും ചടങ്ങില്‍ സംസാരിച്ച കുഫോസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. ബി മധുസൂദന കുറുപ് പറഞ്ഞു.തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് മാതൃകാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളവും മാലിന്യവും സ്വീകരിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ പ്രകൃതിയുടെ വൃക്കകളാണ് . തണ്ണീര്‍ത്തടങ്ങളിലെ വിപുലമായ ഫുഡ് ചെയിനും ജൈവ വൈവിധ്യവും അവയെ ബയോളജിക്കല്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കുന്നുവെന്നും ഡോ. ബി മധുസൂദന കുറുപ്പറഞ്ഞു.

തണ്ണീര്‍ത്തടങ്ങള്‍ കുറഞ്ഞത് 550 ജിടി കാര്‍ബണ്‍ സംഭരിക്കുന്നുണ്ട്. ഇത് ലോകത്ത് വനങ്ങള്‍ സംഭരിക്കുന്നതിന്റെ ഇരട്ടിയാണ്. കരഭൂമിയുടെ 3% മാത്രമാണ് തണ്ണീര്‍ത്തടം: എന്നാല്‍ 30% മണ്ണിന്റെ കാര്‍ബണ്‍ ഇവ വഹിക്കുന്നു.ഇരുപതാം നൂറ്റാണ്ടില്‍ 64 മുതല്‍ 71% വരെ തണ്ണീര്‍ത്തടങ്ങള്‍ കുറവുണ്ടായി. 35% നഷ്ടം 1970 കള്‍ക്കുശേഷം മാത്രം സംഭവിച്ചു.റാംസാര്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നു, യുകെയെപ്പോലുള്ള ചെറിയ രാഷ്ട്രം പോലും 161 തണ്ണീര്‍ത്തടങ്ങളെ റാംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജൈവവൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെ 26 സൈറ്റുകളെ ഇങ്ങനെ നിര്‍വചിച്ചിട്ടുള്ളൂ. സംരക്ഷണ നടപടികളില്‍ നാം ഏറെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു.കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it