കുറുവ ദ്വീപില്‍ മീന്‍പിടുത്തം; കരാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
സസ്‌പെന്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണല്‍ കടത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്.

കല്‍പറ്റ: മാനന്തവാടി കുറുവ ദ്വീപില്‍ ഡിഎംസിയുടെ ചങ്ങാടം ഉപയോഗിച്ച് മീന്‍പിടുത്തം നടത്തിയ കരാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. വിടി അനില്‍കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.
കുറുവ ഡിഎംസി ചിഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരന്‍ ലോക്ക് ഡൗണ്‍ സമയത്ത് അനധികൃതമായി ഡിഎംസിയുടെ ഉടമസ്ഥയിലുള്ള ചങ്ങാടം ഉപയോഗിച്ച് മീന്‍പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതു സംബന്ധിച്ച് ഡിവൈഎഫ്‌ഐയാണ് പരാതി നല്‍കിയത്. സസ്‌പെന്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണല്‍ കടത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്. നാല് പേരെ പുറത്താക്കിയെങ്കിലും ഇയാള്‍ മാത്രം ജോലിയില്‍ തിരിച്ച് എത്തുകയായിരിന്നു. മൂന്ന് വര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് ജോലി. ജീവനക്കാരന് എതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരിന്നു.
RELATED STORIES
കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMTബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കാന്‍...
22 March 2023 10:32 AM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMT