Kerala

കേരളത്തിന് ആശ്വാസമായി സവാളയെത്തി; മഹാരാഷ്‌ട്രയിൽ നിന്നും 25 ടൺ സവാളയാണ് ആദ്യഘട്ടമെത്തിയത്

45 രൂപ നിരക്കിൽ ഹോർട്ടി കോർപ് സ്റ്റാളുകൾ വഴി സവാള വിൽക്കാനാണ് തീരുമാനം.

കേരളത്തിന് ആശ്വാസമായി സവാളയെത്തി; മഹാരാഷ്‌ട്രയിൽ നിന്നും 25 ടൺ സവാളയാണ് ആദ്യഘട്ടമെത്തിയത്
X

തിരുവനന്തപുരം: വില വർധനവിൽ പൊറുതിമുട്ടിയ കേരളത്തിന് ആശ്വാസമായി സവാളയെത്തി. മഹാരാഷ്‌ട്രയിൽ നിന്നും ഹോർട്ടി കോർപ് ഇറക്കുമതി ചെയ്ത 25 ടൺ സവാളയാണ് ആദ്യഘട്ടത്തില്‍ എത്തിയത്. 45 രൂപ നിരക്കിൽ ഹോർട്ടി കോർപ് സ്റ്റാളുകൾ വഴി സവാള വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് സവാള വില 100 രൂപയ്ക്ക് മുകളിൽ എത്തിയതോടെയാണ് സവാള ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 75 ടൺ സവാളയ്ക്കാണ് കേരളം ഓർഡർ നൽകിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഫെഡിന്‍റെ സഹായത്തോടെയാണ് ഇറക്കുമതി. ആദ്യ ലോഡ് സവാള മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും വ്യാഴാഴ്‌ച കേരളത്തിലെത്തി. വടക്കൻ ജില്ലകളിലേക്കുള്ള സവാള എറണാകുളത്തിറക്കിയ ശേഷം ഇന്ന് തിരുവനന്തപുരത്ത് എത്തി.

ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ 200 ടൺ സവാള കൂടി എത്തിക്കുമെന്ന് ഹോർട്ടി കോർപ്പ് എംഡി ജെ സജീവ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ വൻ വർധനവാണ് സവാള വിലയിലുണ്ടായത്. ചില്ലറ വിപണിയിൽ 105 രൂപ വരെയാണ് ഒരു കിലോ സവാളയുടെ കഴിഞ്ഞ ദിവസത്തെ വില. മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചതും സംഭരിച്ച സവാള നഷടമായതുമാണ് വില വർധനവിന് കാരണം.

Next Story

RELATED STORIES

Share it