തൃശൂരില്‍ പട്ടാളം മാര്‍ക്കറ്റിനു സമീപം തീപ്പിടിത്തം; മൂന്നു കടകള്‍ കത്തിനശിച്ചു
പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണു തീപ്പിടിച്ചത്.
BY NSH4 Jan 2019 1:11 PM GMT
X
NSH4 Jan 2019 1:11 PM GMT
തൃശൂര്‍: തൃശൂരില്‍ പട്ടാളം മാര്‍ക്കറ്റിനു സമീപം വാഹന വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം. പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണു തീപ്പിടിച്ചത്. പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. ഒരു കടയില്‍നിന്ന് മറ്റൊരു കടയിലേക്ക് തീപടരുകയായിരുന്നു. മൂന്നു കടകള്‍ കത്തിനശിച്ചു.
നാലാമത്തെ കടയിലേക്കും തീപടര്‍ന്നിരുന്നു. പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങള്‍ ഇവിടെ കൂട്ടിയിട്ട സ്ഥിതിയിലാണ്. ഇവയ്ക്ക് തീപ്പിടിച്ചതാണു പ്രശ്‌നം രൂക്ഷമാക്കിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണു തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനാംഗങ്ങളുടെ കഠിനപരിശ്രമത്തെത്തുടര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തില്‍ വാഹനങ്ങളുടെ ഇന്ധന ടാങ്കറുകള്‍ അടക്കമുള്ളവ പൊട്ടിത്തെറിച്ചിരുന്നു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT