സാമ്പത്തിക പ്രതിസന്ധി: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍
വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇദ്ദേഹം.

കുണ്ടറ: കശുവണ്ടി ഫാക്ടറി ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നല്ലില നിര്‍മല മാതാ കാഷ്യു ഫാക്ടറി ഉടമ ചരുവിള പുത്തന്‍വീട്ടില്‍ (പണ്ടാരവിള) സൈമണ്‍ മത്തായി (40) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനോടു ചേര്‍ന്നുള്ള പാക്കിങ് സെന്ററില്‍ ആണ് സൈമണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈമണും പിതാവ് മത്തായിയും ചേര്‍ന്ന് നടത്തിയ ഫാക്ടറി കടബാദ്ധ്യതയെ തുടര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക നഷ്ടം മൂലം 2015ലാണ് ഫാക്ടറി അടച്ചത്. ആ സമയത്ത് 4 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ബാങ്ക് ലോണ്‍ അടച്ചു തീര്‍ക്കാത്തതിനാല്‍ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. തിരിച്ചടവില്‍ സാവകാശത്തിന് മന്ത്രി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തം വസ്തുവകകള്‍ക്കൊപ്പം ബന്ധുക്കളുടെ വസ്തുക്കളും ബാങ്കില്‍ ഈട് നല്‍കിയിട്ടുള്ളതായും പറയുന്നു.
വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇദ്ദേഹം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് ഒരു മണിക്ക് ബഥേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന പള്ളിയില്‍. കണ്ണനല്ലൂര്‍ പോലിസ് മേല്‍ നടപടി സ്വീകരിച്ചു. ഭാര്യ: ആശ. മക്കള്‍: സഞ്ജന, ആല്‍വിന്‍
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT