Kerala

മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് നിര്‍മാതാവും സംവിധായകനും

സിനിമാരംഗത്തു നിന്നു തന്നെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ചിത്രം തീയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിനെതിരെ മോശം രീതിയിലുള്ള പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു.ചിത്രത്തിലെ ചില രംഗങ്ങളുടെ തീയേറ്റര്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു. സിനിമയെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ തീയറ്റര്‍ പ്രിന്റാണ് ഇത്തരത്തില്‍ പുറത്തുവന്നത്.വര്‍ഷങ്ങളുടെ പ്രയത്നത്തെ ഇല്ലാതാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍

മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് നിര്‍മാതാവും സംവിധായകനും
X

കൊച്ചി :മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിനിമാരംഗത്തു നിന്നു തന്നെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ചിത്രം തീയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിനെതിരെ മോശം രീതിയിലുള്ള പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു.ചിത്രത്തിലെ ചില രംഗങ്ങളുടെ തീയേറ്റര്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു. സിനിമയെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ തീയറ്റര്‍ പ്രിന്റാണ് ഇത്തരത്തില്‍ പുറത്തുവന്നത്.വര്‍ഷങ്ങളുടെ പ്രയത്നത്തെ ഇല്ലാതാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്ലെന്നും വേണു കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി.

നവംബര്‍ 21 നാണ് സിനിമയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് അത് മാറ്റുകയായിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് സിനിമയ്ക്കെതിരെ ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.'കേരള പ്രൊഡ്യൂസേഴ്സ്' എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യത്തെ സംവിധായകന്‍ സജീവ് പിള്ള നല്‍കിയ പരാതിയെ തുടര്‍ന്ന് നാലുതവണ കോടതി കയറിയതിന് ശേഷമാണ് ചിത്രം ഈ മാസം 12 ന് തീയ്യറ്ററില്‍ റിലീസ് ചെയ്തത്.ഹൈക്കോടതി സിനിമ റിലീസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതിന് ശേഷമാണ് ചിത്രം തീയ്യറ്ററില്‍ റിലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയെ തകര്‍ക്കാന്‍ നടത്തുന്ന പ്രവണതകളെ ശക്തമായി നേരിടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകന്‍ എം പത്മകുമാര്‍ പറഞ്ഞു.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയാണ് ചിത്രം തീയ്യറ്ററുകളിലെത്തിയത്. വേള്‍ഡ് വൈഡായി റിലീസിനെത്തിയ ചിത്രം 2000 ത്തിലേറെ സ്‌ക്രീനുകളിലാണ് ആദ്യദിനം പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ മാത്രം 360 സ്‌ക്രീനുകളിലാണ് ആദ്യദിവസം ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എയ്ജോ ആന്റണി, അഭിനേതക്കാളായ മണികണ്ഠന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it