Kerala

ചലച്ചിത്രതാരം മേള രഘു അന്തരിച്ചു

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ചേര്‍ത്തല പുത്തന്‍വെളി സ്വദേശിയായ രഘു കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് സിനിമയില്‍ എത്തിയത്

ചലച്ചിത്രതാരം മേള രഘു അന്തരിച്ചു
X

കൊച്ചി: ചലച്ചിത്രതാരം മേള രഘു(60) അന്തരിച്ചു.അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ചേര്‍ത്തല പുത്തന്‍വെളി സ്വദേശിയായ രഘു കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് സിനിമയില്‍ എത്തിയത്. ഇതു മുതലാണ് അദ്ദേഹം മേള രഘു എന്നറിയപ്പെടാന്‍ തുടങ്ങിയത്.കമലാഹാസനൊപ്പം തമിഴില്‍ അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രം അടക്കം 30 ലധികം സിനിമകളില്‍ ഇതിനോടകം രഘു അഭിനയിച്ചിണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് അവസാനമായി രഘു അഭിനയിച്ച ചിത്രം.

Next Story

RELATED STORIES

Share it