Kerala

നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
X

കോഴിക്കോട്: താമരശ്ശേരി നോളജ്‌സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി എ ശ്രീനിവാസ് അറിയിച്ചു. അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it