വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് ഇളവ്
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT