Kerala

സുനില്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഫസല്‍ വധവും പുനരന്വേഷിക്കണമെന്ന് കോടിയേരി

സുനില്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഫസല്‍ വധവും പുനരന്വേഷിക്കണമെന്ന് കോടിയേരി
X

കൊച്ചി: ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ട പശ്ചാത്തലത്തില്‍ തലശ്ശേരി ഫസല്‍ വധക്കേസിലും സിബിഐ പുനരന്വേഷണം നടത്താന്‍ സന്നദ്ധമാവണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുനില്‍ വധക്കേസില്‍ നിരപരാധികളായ സിപിഎം പ്രവര്‍ത്തകരെ ഹൈക്കോടതി വിട്ടയയ്ക്കുകയുണ്ടായി. ഇതേത്തുടര്‍ന്നു നടന്ന പുനരന്വേഷണത്തിലാണ് തീവ്രവാദ ബന്ധമുള്ള പ്രതി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സുനില്‍ വധക്കേസിന് സമാനമാണ് തലശ്ശേരി ഫസല്‍ വധക്കേസും. ആര്‍എസ്എസ്സുകാരാണ് കുറ്റം ചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നിട്ടും നിരപരാധികളെ വേട്ടയാടുന്നത് നീതിന്യായ വ്യവസ്ഥയോട് ചെയ്യുന്ന അനീതിയും കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it