Kerala

വ്യാജ ഐഡി കാര്‍ഡ് കേസ്; മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം

വ്യാജ ഐഡി കാര്‍ഡ് കേസ്; മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം
X

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിന്‍ ബിനു, ജിഷ്ണ, അശ്വവന്ത് , ചാര്‍ലി ഡാനിയല്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

നേരത്ത് ഈ കേസില്‍ ഏഴ് പ്രതികള്‍ക്ക് സി.ജെ.എം കോടതി ജാമ്യം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കലും വഞ്ചനാക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.





Next Story

RELATED STORIES

Share it