കേരളത്തിലെ ഡോക്ടര്‍മാരില്‍ ആയിരത്തോളം പേര്‍ വ്യാജന്‍മാരെന്ന് ഐഎംഎ
തെളിവുകള്‍ സഹിതം പോലിസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കേരളത്തില്‍ വ്യാജ ചികില്‍സകള്‍ നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 6 മാസക്കാലമായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടി്സ്ഥാനത്തില്‍ ഏതാണ്ട് ആയിരത്തോളം വ്യാജഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതു സംസ്ഥാനത്തെ ആഗോര്യ മേഖലയ്ക്ക് ഗുരുതരമായ വെല്ലുവിളിയാണ്. ഇവര്‍ക്കെതിരെ തെളിവുകള്‍ സഹിതം പോലിസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
നിലവിലെ നിയമങ്ങള്‍ വ്യജചികില്‍സകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ മാറ്റം വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്തുള്ള മുപ്പതിനായിരം ഡോക്ടര്‍മാരും സ്വന്തം പ്രദേശത്ത് നിലവിലുള്ള വ്യാജഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഐഎംഎ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ operationmagichunt2019@gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കാമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം ഇ സുഗതനും സെക്രട്ടറി ഡോ.എന്‍ സുല്‍ഫിയും അറിയിച്ചു.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT