കര്‍ദിനാളിനെതിരെ വ്യജ രേഖ: വൈദികര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷം; ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഫാ.ആന്റണി പുതവേലിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഫാ.പോള്‍ തേലക്കാട്ടും വൈദിക സമിതി സെക്രട്ടറിയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് പരാതി നല്‍കി. ഫാ. ആന്റണി പൂതവേലിക്ക്് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ യുവവൈദികരാണ് വ്യജ രേഖയുടെ പുറകില്‍ പ്രവര്‍ത്തിച്ചതെന്ന വാദം അസത്യം

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച സംഭവത്തില്‍ വൈദികര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകൂന്നു.ഫാ.പോള്‍ തേലക്കാട്ടിലടക്കമുള്ള വൈദികര്‍ക്ക് പങ്കുണ്ടെന്ന ഫാ. ആന്റണി പുതുവേലിയുടെ പ്രസ്താവനയക്കെതിരെ വൈദിക സമിതിയോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഫാ.ആന്റണി പുതവേലിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഫാ.പോള്‍ തേലക്കാട്ടും വൈദിക സമിതി സെക്രട്ടറിയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് പരാതി നല്‍കി. ഫാ. ആന്റണി പൂതവേലിക്ക്് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി മാര്‍ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി.
കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് ഫാ.പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ 15 ഓളം വൈദികര്‍ ചേര്‍ന്നായിരുന്നുവെന്നും ഇത്തരം നീക്കത്തിനായി വൈദികര്‍ 10 ലക്ഷം രൂപ ചിലവാക്കിയെന്നു തന്റെ ഒപ്പം 2017 ല്‍ താമസിച്ചിരുന്ന ഫാ.ജോസ് പുതുശേരി തന്നോട് വെളിപ്പെടുത്തിയെന്ന ഫാ.ആന്റണി പൂതവേലിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് വൈദിക സമിതി യോഗത്തിനു ശേഷം സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.വ്യാജ രേഖ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ബിനു ചാക്കോ പോലിസിനു നല്‍കിയ മൊഴിയില്‍ ഫാ.ആന്റണി പൂതവേലിയില്‍ നിന്നും ലഭിച്ച അറിവു പ്രകാരം വൈദിക സമിതിയില്‍ ഫാ.പോള്‍ തേലക്കാട്ട് നടത്തിയെന്നു പറയുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.എറണാകുളം-അങ്കമാലി അതിരൂപതയിലെ യുവവൈദികരാണ് വ്യജ രേഖയുടെ പുറകില്‍ പ്രവര്‍ത്തിച്ചതെന്ന വാദം അസത്യമാണ്.വൈദിക സമതിയംഗമല്ലാത്ത ഫാ.ആന്റണി പൂതവേലില്‍ വൈദിക സമിതിയില്‍ ചര്‍ച്ച ചെയ്യാത്ത കാര്യം അദ്ദേഹത്തിന്റെ ഭാവനയനുസരിച്ച് സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫാ. പോള്‍ തേലക്കാട്ടിന് ലഭിച്ച രേഖകള്‍ സ്വകാര്യമായും രഹസ്യമായും അവയുടെ നിജസ്ഥിതി വ്യക്തമല്ല എന്നു പറഞ്ഞുകൊണ്ടാണ് തന്റെ അധികാരിയായ ബിഷപ് മനത്തോടത്തിനെ അദ്ദേഹം ഏല്‍പ്പിച്ചത്. ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനായിരുന്നുവെങ്കില്‍ അത് സഭാ അധികാരിയെ ഏല്‍പ്പിക്കുമായിരുന്നില്ല.ഒരു സഭാംഗത്തിന്റെ ഉത്തരവാദിത്വമെന്ന നിലയിലാണ് ഫാ.പോള്‍ തേലക്കാട്ട് ഇത് ചെയ്തത്.ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഇത് സിനഡില്‍ അവതരിപ്പിച്ചില്ല. അദ്ദേഹം അത് തന്റെ മേലധികാരിയായ കര്‍ദിനാളിനെ ഏല്‍പ്പിക്കുകയായിരുന്നു.സിനഡില്‍ വിഷയം അവതരിപ്പിച്ചത് കര്‍ദിനാള്‍ തന്നെയാണ്.രഹ്യമായി നടന്ന യോഗത്തില്‍ ഇത് അവതരിപ്പിച്ചതുവഴി ആരെയും തേജോവധം ചെയ്തുവെന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
വ്യാജ രേഖകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിന് കേസുകൊടുക്കാന്‍ സിനഡ് ചുമതലപ്പെടുത്തിയ ഫാ.ജോബി മാപ്രകാവിലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദത്തിനിടയില്‍ മേജര്‍ ആര്‍ച് ബിഷപ് മെത്രാന്മാര്‍ക്കും സന്യാസ ശ്രേഷ്ഠന്മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ഫാ.പോള്‍ തേലക്കാട്ടിനെയും ബിഷപ് ജേക്കബ് മനത്തോടത്തിനെയും പ്രതികളായി കേസുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വാദം അംഗീകരിക്കുന്നതായി സമ്മതിച്ചിട്ടില്ല. ഇത് മീഡിയ കമ്മീഷന്‍ നല്‍കിയ വാര്‍ത്താ കുറിപ്പിനും കര്‍ദിനാള്‍ മെത്രാന്മാര്‍ക്ക് നല്‍കിയ ഉറപ്പിനും എതിരായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ രണ്ടു പേരെയും ആരോപിക്കപ്പെട്ട പ്രതിസ്ഥാനത്ത് നിന്നും കോടതി നീക്കിയില്ലെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.അടിസ്ഥാന രഹിതമായ ആരോപണങ്ങളും പ്രസ്താവനകളും വഴി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ ഭിന്നിപ്പും ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുകയുമാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും വൈദിക സമിതി വിലയിരുത്തി.മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അടക്കമുള്ള വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT