കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടില്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരായി
ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ് ഫാ.പോള്‍ തേലക്കാട്ടില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഇദ്ദേഹത്തിനൊപ്പം അഭിഭാഷകനും ഏതാനും വൈദികരും ഉണ്ട്.

കൊച്ചി: സീറോ മലബര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററും സീറോ മലബാര്‍ സഭ മുന്‍ വക്തമാവുമായ ഫാ.പോള്‍ തേലക്കാട്ടില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ് ഫാ.പോള്‍ തേലക്കാട്ടില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഇദ്ദേഹത്തിനൊപ്പം അഭിഭാഷകനും ഏതാനും വൈദികരും ഉണ്ട്.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളത്ത് സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് രേഖ സൃഷ്ടിച്ചതിനെതിരെ മെത്രാന്‍ സിനഡിന്റെ നിര്‍ദേശ പ്രകാരം ഫാ.ജോബി മാപ്രക്കാവിലാണ് പോലിസില്‍ പരാതി നല്‍കിയത് ഇതേ തുടര്‍ന്ന് ഫാ.പോള്‍ തേലക്കാട്ടില്‍, എറണാകുളം-അങ്കമാലി അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ പോലിസ് എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്തിരുന്നു.എന്നാല്‍ തനിക്ക് കിട്ടിയ രേഖ താന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഫാ.പോള്‍ തേലക്കാട്ടിലിന്റെ വിശദീകരണം. രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായിട്ടാണ് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇത് കൈമാറിയതെന്നായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.തുടര്‍ന്ന് കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജേക്കബ് മനത്തോടത്തും ഫാ.പോള്‍ തേലക്കാട്ടും ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണം തുടരാനും ഇരുവരും സഹകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.ഒപ്പം ഇവരുവരെയും അനാവശ്യമായി ശല്യം ചെയ്യരുതെന്ന് പോലി്സിനോടും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനിടയില്‍ കര്‍ദിനാള്‍ പക്ഷത്തെ വൈദികന്‍ ഫാ.ആന്റണി പൂതവേലില്‍ കഴിഞ്ഞ ദിവസം ഫാ.പോള്‍ തേലക്കാട്ടിലടക്കമുള്ള വൈദികര്‍ക്കെതിരെ രംഗത്ത് വന്നത് വിവാദമായിരുന്നു. വ്യാജ രേഖ ചമച്ചതില്‍ ഫാ.പോള്‍ തേലക്കാട്ടിലടക്കം കര്‍ദിനാളിനെതിരെ ഭൂമി വില്‍പന വിഷയത്തില്‍ രംഗത്തു വന്ന മുഴൂവന്‍ വൈദികര്‍ക്കും പങ്കുണ്ടെന്നും കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വൈദിക സമിതിയുടെ അടിയന്തര യോഗം ചേര്‍ന്ന് ഫാ.ആന്റണി പൂതവേലിക്കെതിരെ പ്രതിഷേധം രേഖപെടുത്തുകയും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.തുടര്‍ന്ന്് ഫാ.ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കാന്‍ ഫാ.പോള്‍ തേലക്കാട്ടില്‍ ഹാജരായിരിക്കുന്നത്.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT