Kerala

ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഭവം: ദമ്പതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

കോട്ടപ്പടി സ്വദേശികളായ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം സ്വദേശി നിഖില്‍ (30) എന്നിവരെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തത്

ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഭവം: ദമ്പതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
X

കൊച്ചി: ആയുധം കാട്ടി വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശികളായ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം സ്വദേശി നിഖില്‍ (30) എന്നിവരെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 ന് ആണ് സംഭവം. ഹമീദിന്റെ സഹോദരന്‍ സ്വകാര്യ ബാങ്കില്‍ നിന്ന് ലോണെടുത്ത് വാങ്ങിയ മിനിലോറി ലോണ്‍ കുടിശികയായതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച കമ്മീഷന്‍ സീസ് ചെയ്യുകയായിരുന്നു.

ഉടമ കോട്ടപ്പടി സ്‌റ്റേഷനില്‍ വാഹനം സറണ്ടര്‍ ചെയ്യുകയും അവിടെ നിന്ന് വാഹനം ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴി ഹമീദിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇടയ്ക്കുവച്ച് തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകും ചെയ്തു. പിന്നീട് ഇവര്‍ ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

തട്ടിക്കൊണ്ടുപോയ വാഹനവും,തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൈമറ്റത്ത് നിന്ന് പോലിസ് കണ്ടെടുത്തു. പെരുമ്പാവൂര്‍ എഎസ്പി അനുജ് പല്‍വാല്‍, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, കുറുപ്പംപടി എസ് ഐ ടി.എല്‍ ജയന്‍, കാലടി എസ്‌ഐ ജയിംസ് മാത്യു, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, സിപിഒമാരായ അനീഷ്, സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it