Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ്; 131 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഒരു ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും അഞ്ച് നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ചെല്ലാനം,ചെങ്ങമനാട്,തൃക്കാക്കര,ആലങ്ങാട്, മട്ടാഞ്ചേരി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെല്ലാനം മേഖലയില്‍ ഇടവേളയക്ക് ശേഷം ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ്; 131 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 131 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.അഞ്ചു പേര്‍ വിദേശം, ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഗുജറാത്തില്‍ നിന്നെത്തിയ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി,തമിഴ് നാട് സ്വദേശി,ദുബൈയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി,കൊല്‍ക്കത്തയില്‍ നിന്നെത്തിയ നിലവില്‍ ഐക്കാരനാട് താമസിക്കുന്ന മുളന്തുരുത്തി സ്വദേശിനി,ജമ്മു കാശ്മീരില്‍ നിന്നെത്തിയ മഴുവന്നൂര്‍ സ്വദേശി എന്നിവരാണ്.ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഒരു ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും അഞ്ച് നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ചെല്ലാനം,ചെങ്ങമനാട്,തൃക്കാക്കര,ആലങ്ങാട്, മട്ടാഞ്ചേരി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെല്ലാനം മേഖലയില്‍ ഇടവേളയക്ക് ശേഷം ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.14 പേര്‍ക്കാണ് ചെല്ലാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും, സൗത്ത് വാഴക്കുളം,ആലങ്ങാട്, ചെങ്ങമനാട് മേഖലയില്‍ എട്ടു പേര്‍ക്ക് വീതവും, തൃക്കാക്കരയില്‍ ഏഴു പേര്‍ക്ക് വീതവും,ഇടപ്പള്ളിയില്‍ ആറു പേര്‍ക്കും,മരട്, കാഞ്ഞൂര്‍ മേഖലകളില്‍ അഞ്ചു പേര്‍ക്ക് വീതവും,ഫോര്‍ട് കൊച്ചിയിലും ശ്രീമൂലനഗരത്തും പായിപ്രയിലും നാലു പേര്‍ക്ക് വീതവും സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു. പായിപ്രയില്‍ രോഗം സ്ഥിരീകരിച്ച നാലു പേരും ഇതര സംസ്ഥാനതൊഴിലാളികളാണ്.പള്ളുരുത്തി,കലൂര്‍,കുന്നുകര ,കോതമംഗലം മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും ചേരാനെല്ലൂരില്‍ രണ്ടു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീച്ചു.

അങ്കമാലി സ്വദേശിനി,എടത്തല സ്വദേശി,എറണാകുളം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ,എളങ്കുന്നപ്പുഴ സ്വദേശിനി,ഏലൂര്‍ സ്വദേശി,ഏഴിക്കര സ്വദേശി,ഞാറക്കല്‍ സ്വദേശിനി,തിരുമാറാടി സ്വദേശിനി,തിരുവാങ്കുളം സ്വദേശി,തൃപ്പുണിത്തുറ സ്വദേശിനി,തേവര സ്വദേശി,പള്ളിപ്പുറം സ്വദേശിനി,പിണ്ടിമന സ്വദേശി,വേങ്ങൂര്‍ സ്വദേശിനി,മഞ്ഞപ്ര സ്വദേശി,മൂവാറ്റുപുഴ സ്വദേശി,മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി,ഞാറക്കല്‍ സ്വദേശിയായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചേരാനെല്ലൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ മുളവുകാട് സ്വദേശിനി,ഇടക്കൊച്ചി സ്വദേശി,ചിറ്റൂര്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ,ചൂര്‍ണിക്കര സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശി,നോര്‍ത്ത് പറവൂര്‍ സ്വദേശി,പിണ്ടിമന സ്വദേശി,മഞ്ഞള്ളൂര്‍ സ്വദേശി,വടക്കേക്കര സ്വദേശിനി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 119 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് ജില്ലാക്കാരായ 9 പേരും ഉള്‍പ്പെടുന്നു.ഇന്ന് 857 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1286 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16362 ആണ്. ഇതില്‍ 14010 പേര്‍ വീടുകളിലും, 89 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2263 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 121 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ 2288 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 992 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 665 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2566 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it