Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്;കെ വി തോമസ് എല്‍ഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ

കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് ഫേസ് ബുക്ക് പേജിലൂടെയാണ് പി സി ചാക്കോ അറിയിച്ചത്.രാഷ്ട്രീയ മല്‍സരത്തിന് യുഡിഎഫ് തയ്യാറാകാത്ത സാഹചര്യമാണ് തൃക്കാക്കരയിലുള്ളത്.കെ വി തോമസ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ നേടുമെന്ന് ഉറപ്പാണെന്നും പി സി ചാക്കോ പറയുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്;കെ വി തോമസ് എല്‍ഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ
X

കൊച്ചി: കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ വി തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് ഫേസ് ബുക്ക് പേജിലൂടെയാണ് പി സി ചാക്കോ അറിയിച്ചത്.

രാഷ്ട്രീയ മല്‍സരത്തിന് യുഡിഎഫ് തയ്യാറാകാത്ത സാഹചര്യമാണ് തൃക്കാക്കരയിലുള്ളത്.കെ വി തോമസ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ നേടുമെന്ന് ഉറപ്പാണെന്നും കെ വി തോമസിനെ സ്വാഗതം ചെയ്യുകയാണെന്നും പി സി ചാക്കോ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.എന്നാല്‍ പി സി ചാക്കോയുടെ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കെ വി തോമസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നാണ് രാവിലെയും കെ വി തോമസ് വ്യക്തമാക്കിയിരുന്നത്.എല്‍ഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നായിരുന്നു കെ വി തോമസ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പി സി ചാക്കോയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it