Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും പിഴയും

തോപ്പുംപടി സ്വദേശി അരുണ്‍ (24), വിഷ്ണു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ക്രിസ്റ്റഫര്‍ (28), മുണ്ടംവേലി സ്വദേശി ആന്റണി ജിനീഷ് (28) എന്നിവരെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി പി ജെ വിന്‍സെന്റ് ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും പിഴയും
X

കൊച്ചി: തോപ്പുംപടിയില്‍ ലഹരിമരുന്ന് നല്‍കി നാലു പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവിനും പിഴയ്ക്കും പോക്സോ കോടതി ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി അരുണ്‍ (24), വിഷ്ണു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ക്രിസ്റ്റഫര്‍ (28), മുണ്ടംവേലി സ്വദേശി ആന്റണി ജിനീഷ് (28) എന്നിവരെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി പി ജെ വിന്‍സെന്റ് ശിക്ഷിച്ചത്.

സ്റ്റാന്‍ലിയുമായി കുട്ടി പ്രണയത്തിലായിരുന്നെന്നും പിന്നീട് പിരിഞ്ഞ ശേഷം ഇയാള്‍ ഒന്നു കൂടി കാണാന്‍ ആവശ്യപ്പെട്ടെന്നും ഇയാളുടെ നിര്‍ദ്ദേശത്താല്‍ വിഷ്ണു 16 വയസ്സുകാരിയായ കുട്ടിയെ ബൈക്കില്‍ കയറ്റി സ്റ്റാന്‍ലിയും കൂട്ടുകാരായ ക്രിസ്റ്റഫറും ജിനീഷുമുണ്ടായിരുന്ന ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് കൂട്ടി ക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍വെച്ച് 2018 ഒക്ടോബര്‍ 14-ന് പീഡിപ്പിച്ചെന്നാണ് കേസ്. ബിയര്‍ കുടിപ്പിക്കുകയും സിഗററ്റ് വലിപ്പിക്കുകയും ചെയ്ത് തന്നെ ബോധരഹിതയാക്കിയെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു.വിചാരണയ്ക്കിടെ കഴിഞ്ഞ സെപ്തംബര്‍ 29 ന് പെണ്‍ുകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ 2018 ഒകടോബര്‍ 17 മുതല്‍ റിമാന്റില്‍ കഴിയുകയായിരുന്നു.

2019 മെയ് 28 നാണ് വിചാരണ നടപടികള്‍ ആംഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം കണ്ടെത്തിയത്.കൂട്ട ബലാല്‍സംഗക്കുറ്റം തെളിഞ്ഞതിനാലാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതെന്ന് വിധിയില്‍ പറയുന്നു.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഒന്നാം പ്രതിക്ക് അഞ്ചും ലഹരിമരുന്നുപയോഗിപ്പിച്ചതിന് മൂന്നും രണ്ടാം പ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും വര്‍ഷവും അധിക തടവുണ്ട്. ഒന്നും രണ്ടും പ്രതികള്‍ 45,000 രൂപയും മൂന്നും നാലും പ്രതികള്‍ 25,000 രൂപയും പിഴ നല്‍കണം. പ്രബേഷന്‍ നിയമമനുസരിച്ച ഇളവും പ്രതികള്‍ക്ക് കോടതി അനുവദിച്ചില്ല. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ് വിജയനാണ് കേസില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.

Next Story

RELATED STORIES

Share it