Kerala

പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടപ്പ്, രാത്രിയായാല്‍ മോഷണം ; അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

അസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന്‍ ഭൂയ്യ (24), ആഷികുര്‍ റഹ്മാന്‍ (27), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബഗദ് സ്വദേശി മിസാനൂര്‍ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുല്‍ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്

പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടപ്പ്, രാത്രിയായാല്‍ മോഷണം ; അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
X

കൊച്ചി: പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടപ്പ്, രാത്രിയായാല്‍ മോഷണം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.അസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന്‍ ഭൂയ്യ (24), ആഷികുര്‍ റഹ്മാന്‍ (27), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബഗദ് സ്വദേശി മിസാനൂര്‍ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുല്‍ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്.

ചേലക്കുളത്ത് വണ്ടി പൊളിച്ചു വില്‍ക്കുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നും അറുപതിനായിരം രൂപ വിലവരുന്ന ചെമ്പും, മറ്റു സാധനങ്ങളും രാത്രിയില്‍ മോഷണം നടത്തിയ കേസിലാണ് ഇവര്‍ പിടിയിലാകുന്നത്. പകല്‍ ആക്രി വാങ്ങാനെന്ന രീതിയില്‍ കറങ്ങി നടന്ന് സ്ഥലം കണ്ടു വച്ച് രാത്രി മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. മോഷണം തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക പോലിസ് സംഘം രാത്രി കാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മോഷണ സംഘം പിടിയിലാകുന്നത്.

എഎസ്പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം പി എബി, പി അമ്പരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ പി എ അബ്ദുള്‍ മനാഫ്, വിവേക്, സിപിഒ ടി എ അഫ്‌സല്‍ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it