തുടര്‍ച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവ് ഒടുവില്‍ പോലിസ് വലയില്‍ കുടങ്ങി
ഞാറക്കല്‍ സ്വദേശി ജീമോന്‍ (26 ) നെയാണ് ഒന്നരമായി പിന്തുടര്‍ന്ന് ആലുവ പോലിസ് പിടികൂടിയത്

കൊച്ചി: തുടര്‍ച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടര്‍ന്ന് പോലിസ് പിടികൂടി. ഞാറക്കല്‍ സ്വദേശി ജീമോന്‍ (26 ) ആണ് ഒടുവില്‍ ആലുവ പോലിസിന്റെ വലയില്‍ കുടുങ്ങിയത്. സെപ്തംബര്‍ 23 ന് തോട്ടക്കാട്ടുകരയില്‍ ആനന്ദന്റെ കടയില്‍ നിന്നും സിനിമാഷൂട്ടിംഗിനാണെന്ന് പറഞ്ഞ് ഇയാള്‍ 6000 രൂപയുടെ സാധനങ്ങള്‍ വാങ്ങി. പണം ചോദിച്ചപ്പോള്‍ കടയുടമയെ മര്‍ദിച്ചു വിഴ്ത്തിയശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാള്‍ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലില്‍ വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇടപ്പള്ളി ടോളില്‍ നിന്ന് മൂന്ന് , അരൂരില്‍ നിന്ന് ഒന്ന്, എറണാകുളം നോര്‍ത്തില്‍ നിന്ന് ഒന്ന്, ആലുവയില്‍ നിന്ന് ഒന്ന് വീതം ബൈക്കുകള്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്.
ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണെന്നും പോലിസ് പറഞ്ഞു. വസ്ത്രവ്യാപാരശാലയില്‍ എത്തി പുതിയ വസ്ത്രങ്ങള്‍ ധരിച്ച് നോക്കി പണം വണ്ടിയില്‍ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണെന്നും അടുത്തിടെയായി ഇരുപതോളം കടകളില്‍ നിന്നും ഇങ്ങനെ വസ്ത്രങ്ങള്‍ ഇയാള്‍ അപഹരിച്ചതായും പോലിസ് പറഞ്ഞു. എസ്എച്ച്ഒ സി എല്‍ സുധീര്‍, എസ്‌ഐമാരായ ആര്‍ വിനോദ്, രാജേഷ് കുമാര്‍ എഎസ്‌ഐ ഷാജി, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT