Kerala

സജങ്ക ഡി ജെ പാര്‍ട്ടി:വിശദമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറകണമെന്ന് എസ്ഡിപി ഐ

കൊച്ചിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തിലും അദ്ദേഹം ഡിജ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ട്.ഡിജെ പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ട ദിവസം പോലിസ് റെയ്ഡ് മുന്‍കൂട്ടി അറിയിച്ചു ദുരൂഹ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ച ഉന്നതര്‍ ആരൊക്കെയെന്നും അന്വേഷിക്കണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു

സജങ്ക ഡി ജെ പാര്‍ട്ടി:വിശദമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറകണമെന്ന് എസ്ഡിപി ഐ
X

കൊച്ചി :സജങ്ക എന്ന പേരില്‍ അറിയപ്പെടുന്ന അവിഷായി ഗ്രൈന്‍ബ്യും എന്ന ഇസ്രായേല്‍ പൗരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്താന്‍ പദ്ധതിയിട്ട വിവാദ ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടു വരാന്‍ പോലിസ് തയ്യാറാവണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വിഎം ഫൈസല്‍ ആവശ്യപ്പെട്ടു.സജങ്കയുടെ ഡിജേ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് രാജ്യാന്തര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21നുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട സാജങ്ക എന്ന ഇസ്രായേലി പൗരന്റെയും കൂടെയുണ്ടായവരുടെയും പങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്.

കൊച്ചിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തിലും അദ്ദേഹം ഡിജ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ട്.ഡിജെ പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ട ദിവസം പോലിസ് റെയ്ഡ് മുന്‍കൂട്ടി അറിയിച്ചു ദുരൂഹ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ച ഉന്നതര്‍ ആരൊക്കെയെന്നും അന്വേഷിക്കണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ച് ഇസ്രായേല്‍ ബന്ധമുള്ള ദുരൂഹ സംഘങ്ങള്‍ ശ്രീലങ്ക മോഡല്‍ ആക്രമണം ആസൂത്രണം ചെയ്യാന്‍ വേണ്ടിയായിരുന്നോ ഈ ഡിജെ പാര്‍ട്ടി എന്നും സംശയിക്കപ്പെടേണ്ടതുണ്ട്.ലോകം മുഴുവന്‍ ചാര പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനവും നടത്തുന്ന ഇസ്രായേലില്‍ നിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാവുന്നതാണ്.കൊച്ചിയില്‍ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി രാജ്യ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it