Kerala

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു കഞ്ചാവ് ശേഖരം പിടികൂടിയ കേസ്; പ്രത്യേക പോലിസ് സംഘം അന്വേഷിക്കും

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തടിയിട്ടപറമ്പ് പോലിസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു കഞ്ചാവ് ശേഖരം പിടികൂടിയ കേസ്; പ്രത്യേക പോലിസ് സംഘം അന്വേഷിക്കും
X

കൊച്ചി: ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികുടിയ കേസ് പ്രത്യേക പോലിസ് സംഘം അന്വേഷിക്കും.എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തടിയിട്ടപറമ്പ് പോലിസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയോളം കഞ്ചാവുമായി കിഴക്കമ്പലം ഊരക്കാട്ട് ചെറിയാന്‍ ജോസഫ് ആണ് ഈ കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. അതിന്റെ തുടരന്വേഷണത്തില്‍ നാല് പേരും, പിന്നീട് രണ്ട് പേരും പിടിയിലാവുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവും, കൂടുതല്‍ പ്രതികളും പിടിയിലായത്. കഞ്ചാവ് ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റ് പൊള്ളാച്ചിയിലെത്തിക്കുകയും അവിടെ നിന്ന് പ്രതികളുടെ നേതൃത്വത്തില്‍ കളമശേരിയിലെത്തിച്ച് വിതരണം ചെയ്യുകയുമാണെന്നാണ് സൂചന.

പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും പ്രതികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് വിവിധ ഭാഗങ്ങളില്‍നിന്നായി 550 കിലോയേളം കഞ്ചാവാണ് പിടികൂടിയത്‌.

Next Story

RELATED STORIES

Share it