മല്‍സരയോട്ടം നടത്തി മാര്‍ഗ്ഗ തടസ്സമുണ്ടാക്കി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
പത്തനംതിട്ട അടൂര്‍ സ്വദേശിയായ വിനോദ് എന്നയാളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ് അതോറിറ്റി ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസത്തേക്ക് റദ്ദാക്കിയത്

കൊച്ചി: മല്‍സര ബുദ്ധിയോടെ സ്വകാര്യ ബസിനെ ഓവര്‍ ടേക്ക് ചെയ്യുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാനാത്ത വിധം മാര്‍ഗ തടസമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ വിനോദ് എന്നയാളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ് അതോറിറ്റി ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസത്തേക്ക് റദ്ദാക്കിയത്. മെയ് 13 ന് രാവിലെയാണ് സംഭവം നടക്കുന്നത്.
കലൂരില്‍ നിന്ന് കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മല്‍സരബുദ്ധിയോടെ ഓവര്‍ ടേക്ക് ചെയ്യുകയും ഓവര്‍ ടേക്ക് ചെയ്യപ്പെട്ട വാഹനത്തിന് കടന്നു പോകാന്‍ സാധിക്കാത്ത തരത്തില്‍ റോഡിന് കുറുകെ വാഹനം നിര്‍ത്തുകയും ചെയ്തു. ഇതിന് പുറമെ യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി വിനോദിനോട് ലൈസന്‍സ് ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ലൈസന്‍സ് ഹാജരാക്കാതിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിനോദിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.സ്വകാര്യ ബസുകളുടെ മല്‍സര ഓട്ടവും ഗതാഗത നിയമ ലംഘനങ്ങളും പരിശോധിച്ച് കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
RELATED STORIES
എസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMTസുരേഷ് ഗോപിയെ വേണ്ടെന്ന് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ...
22 Sep 2023 8:31 AM GMTനിപ: ഏഴ് സാംപിളുകള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMT