മയക്കു മരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍
കൊച്ചി മാടവന സ്വദേശിയായ ഷിജു(25), ഇടുക്കി ചെങ്കുളം സ്വദേശിഅഭിജിത്ത്(22), അടിമാലി സ്വദേശിയായ അഭിറാം(19) എന്നിവരാണ് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും, എളമക്കര പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായത്

കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.കൊച്ചി മാടവന സ്വദേശിയായ ഷിജു(25), ഇടുക്കി ചെങ്കുളം സ്വദേശിഅഭിജിത്ത്(22), അടിമാലി സ്വദേശിയായ അഭിറാം(19) എന്നിവരാണ് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും, എളമക്കര പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നും പിടിയിലായത്.
പ്രതികളുടെ പക്കല്‍ നിന്നും ഏകദേശം 12 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. എളമക്കര പോലിസ് ഇന്‍സ്‌പെക്ടര്‍ സാബുജി, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബി രാമു , എഎസ്‌ഐ സുബൈര്‍, സീനിയര്‍സിവില്‍ പോലിസ് ഓഫിസര്‍മാരായ ഗിരീഷ്, പ്രഫലാല്‍, വനിത സിവില്‍ പോലിസ് ഓഫീസറായ സിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലിസ് വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും വിവരങ്ങള്‍ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
അലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന് ഓറിയന്റേഷന്‍ ശനിയാഴ്ച്ച നടക്കും
19 May 2022 9:25 AM GMTഭിന്നശേഷിക്കാര്‍ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിലും...
19 May 2022 8:45 AM GMTപാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMT