Kerala

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതു വരെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം തുടരും: കെ എച്ച് നാസര്‍

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതു വരെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം തുടരും: കെ എച്ച് നാസര്‍
X

പെരുമ്പാവൂര്‍: മുസ്‌ലിം സമുദായം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കി മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പെരുമ്പാവൂരില്‍ നടന്ന ജില്ലാതല ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്. മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണ്ണമായും അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുമ്പാവൂര്‍ ഗവ.ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം യാത്രിനിവാസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍, ജില്ലാ കമ്മിറ്റിയംഗം കെ എസ് നൗഷാദ് സംസാരിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഷിയാസ് ഓണമ്പിള്ളി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it