ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പടുത്താന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
അസം ഗിലാമാറ സ്വദേശിയായ രാജു ഫൂക്കാന്‍ (സൂര്യ-25) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ് ഇയാള്‍ കുത്തി കൊലപ്പടുത്താന്‍ ശ്രമിച്ചത്

കൊച്ചി: അസം സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തും അസം സ്വദേശിയുമായ യുവാവ് പോലിസ് പിടിയില്‍.അസം ഗിലാമാറ സ്വദേശിയായ രാജു ഫൂക്കാന്‍ (സൂര്യ-25) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ് ഇയാള്‍ കുത്തി കൊലപ്പടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ വച്ചാണ് സംഭവം.
ഇരുവരും പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരാണ്. ദീപ് ജ്യോതിയ്ക്ക് സൂര്യ നല്‍കിയിരുന്ന പണം തിരികെ നല്‍കാതിരുന്നതിലുള്ള വിരോധമാണ് കത്തി കുത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മുഖത്തും കഴുത്തിനും പരിക്കേറ്റ ദീപ് ജ്യോതി ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോസി എം ജോണ്‍സണ്‍. എസ്‌സിപിഒ മാരായ നൗഷാദ്, നാദിര്‍ഷാ, ജമാല്‍, ജിഞ്ചു കെ മഞ്ഞായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT