ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍
മാറമ്പിള്ളി സ്‌കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (29), തമിഴ്‌നാട് മേലൂര്‍ ജില്ലയില്‍ മധുരൈ മേലൂര്‍ പല്ലപ്പെട്ടിഗ്രാമത്തില്‍ മഹാരാജ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കല്‍ വഞ്ചികുഴി കടം പറക്കല്‍ പുത്തന്‍വീട് നിന്നും ഇപ്പോള്‍ മാറമ്പിള്ളി സ്‌കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (29), തമിഴ്‌നാട് മേലൂര്‍ ജില്ലയില്‍ മധുരൈ മേലൂര്‍ പല്ലപ്പെട്ടിഗ്രാമത്തില്‍ മഹാരാജ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. രാത്രി 10 മണിക്ക് മാറസിള്ളി പെരിയാര്‍ ജംഗ്ഷന് സമീപം മോഷണ മുതലുകള്‍ എന്ന് സംശയിക്കുന്ന രണ്ടു മൊബൈല്‍ ഫോണുകളുമായി സംശയാസ്പദമായി നില്‍ക്കുന്നതായി കാണപ്പെട്ട ഇവരെ അന്വേഷസംഘം പിടികൂടുകയായിരുന്നു.
പിന്നാലെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതിയെത്തി. പരാതിയുമായി വന്ന ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് ഈ മൊബൈല്‍ എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, അനില്‍കുമാര്‍, എസ്‌സിപിഒ മാരായ ഷിനോജ്, ഷിബു, സുബൈര്‍, ബാബു, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്റ് ചയ്തു.
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT