ബാങ്കിന്റെ ചില്ലുവാതില്‍ പൊട്ടി വീണ് വയറില്‍ തറച്ചു കയറി വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം
ചേരാനല്ലൂര്‍ സ്വദേശിനി ബീന നോബി (43) ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലുള്ള ബാങ്കിന്റെ ബ്രാഞ്ചിലാണ് സംഭവം
കൊച്ചി: പണമിടപാട് നടത്താന്‍ എത്തിയ വീട്ടമ്മ ബാങ്കിന്റെ ചില്ലുവാതില്‍ പൊട്ടിവീണ് ശരീരത്തില്‍ തറച്ചുകയറി മരിച്ചു. ചേരാനല്ലൂര്‍ സ്വദേശിനി ബീന (43) ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലുള്ള ബാങ്കിന്റെ ബ്രാഞ്ചിലാണ് സംഭവം.ഇരുചക്രവാഹനത്തില്‍ എത്തിയ ബീന വണ്ടി സ്റ്റാന്‍ഡില്‍ വെച്ച് ബാങ്കില്‍ കയറി കാഷ് കൗണ്ടറില്‍ എത്തിയതിനു ശേഷം എന്തോ എടുക്കുന്നതിനായി ബാങ്കില്‍ നിന്നും വേഗത്തില്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടയില്‍ ബാങ്കിന്റെ ഗ്ലാസ് ഡോറില്‍ ഇടിച്ചു നീലത്തു വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൊട്ടിയ ഗ്ലാസ് ബീനയുടെ ശരീരത്തിലേക്ക് വീഴുകയും ഇതില്‍ ഒരു കക്ഷണം ചില്ല് ബീനയുടെ വയറില്‍ തറച്ചുകയറുകയായിരുന്നു.തുടര്‍ന്ന് കൈ കുത്തി ബീന എഴുന്നേറ്റ് നിന്നു. ഈ സമയം ബാങ്കിലുണ്ടായിരുന്നവരും ജീവനക്കാരും ഓടിയെത്തി ബീനയെ സമീപത്തെ കസേരയില്‍ ഇരുത്തി. ഇവരുടെ ശരീരത്തില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ബീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.വയറ്റില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലമാണ് ബീനയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT