ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യം ;നരഹത്യശ്രമക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
കാഞ്ഞൂര്‍ കല്ലുംകോട്ടം ഭാഗം സ്വദേശി ആഷിക് (24) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്

കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞൂര്‍ കല്ലുംകോട്ടം ഭാഗം സ്വദേശി ആഷിക് (24) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നരഹത്യശ്രമ കേസുമായി ബന്ധപെട്ട് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നെ ഉപാധിയോടെ കോടതി ജാമ്യം നല്‍കി.
ഇത് ലംഘിച്ച് കാലടി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലും, നെടുമ്പാശേരിയിലെ ആക്രമണ കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടോയെന്ന്! നിരീക്ഷിച്ച് വരികയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT