എറണാകുളം ചെറായി പെട്രോള്‍ പമ്പിലെ മോഷണം : ദമ്പതികള്‍ പോലിസ് പിടിയില്‍
തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന(22) ഇവരുടെ ഭര്‍ത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ നിന്നും ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്

കൊച്ചി:എറണാകുളം ചെറായി ജംങ്ഷനിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ കേസില്‍ ദമ്പതികള്‍ പോലിസ് പിടിയില്‍. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന(22) ഇവരുടെ ഭര്‍ത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ നിന്നും ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. അത്താണിയിലുള്ള ലോഡ്ജില്‍ നിന്നുമാണ് മുനമ്പം പോലീസ് ഇവരെ പിടികൂടിയത്.
പ്രതികള്‍ പെട്രോള്‍ പമ്പിലെത്തുന്നതിനും തിരികെ പോരുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോള്‍ പമ്പ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ െ്രെഡവറും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.ലഭിച്ച സിസിറ്റിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ വിശകലനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ഇരുപതില്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
ആലങ്ങാട് ഭാഗത്തും, തൃശ്ശൂരും, കുന്നംകുളത്തും സമാനമായ രീതിയില്‍ നടന്ന പെട്രോള്‍ പമ്പ് കുത്തിത്തുറന്ന കേസ്സുകളിലെ പ്രതിയാണെന്ന് സംശയിക്കുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. മുനമ്പം ഡിവൈഎസ്പി ടി ആര്‍ രാജേഷ്, മുനമ്പം ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐ അരുണ്‍ദേവ്, സുനില്‍കുമാര്‍, രാജീവ്, രതീഷ് ബാബു, ബിജു, എഎസ്‌ഐ സുനീഷ് ലാല്‍, സുരേഷ് ബാബു, സിപിഒ മാരായ ആസാദ്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMT