Kerala

പള്ളുരുത്തിയില്‍ മയക്ക് മരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍

പള്ളുരുത്തി സ്വദേശി സുധീര്‍(22),നഹാസ്(22),അഫ്രീദി(22) എന്നിവരെയാണ് പോലിസ് പിടികൂടിയത്

പള്ളുരുത്തിയില്‍ മയക്ക് മരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍
X

കൊച്ചി: പള്ളുരുത്തിയില്‍ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.പള്ളുരുത്തി സ്വദേശി സുധീര്‍(22),നഹാസ്(22),അഫ്രീദി(22) എന്നിവരെയാണ് പോലിസ് പിടികൂടിയത്.സുധീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവും 680 മില്ലിഗ്രാം എംഡിഎംഎയും 1340 ഗ്രാം ഹാഷിഷ് ഓയിലും വീട്ടുവളപ്പില്‍ നട്ടു വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശ പ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പള്ളുരുത്തി പോലിസ് ഇന്‍സ്‌പെക്ടര്‍ സില്‍വസ്റ്റര്‍, സബ് ഇന്‍സ്്‌പെക്ടര്‍ ദീപു, പോലിസുകാരായ സമദ്, പ്രശാന്ത്, പ്രസാദ്, അരുണ്‍കുമാര്‍ , പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.ലഹരിമരുന്നുകള്‍ വില്‍പ്പനയ്ക്കായി പ്രതികള്‍ ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.

Next Story

RELATED STORIES

Share it