നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സൈന്‍ ബോര്‍ഡുകളും,നിര്‍മ്മാണ സാമഗിരികളും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്ഥാപനത്തിന്റെ ഒരു ബൈക്കും അഗ്‌നിക്കിരയായി
BY TMY7 Sep 2021 5:09 AM GMT

X
TMY7 Sep 2021 5:09 AM GMT
കൊച്ചി: നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടുത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സൈന്‍ ബോര്‍ഡുകളും,നിര്‍മ്മാണ സാമഗിരികളും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്ഥാപനത്തിന്റെ ഒരു ബൈക്കും അഗ്‌നിക്കിരയായി. തീപിടിക്കാന്‍ തുടങ്ങിയതോടെ അഗ്നി ശമന സേനയില്‍ വിളിച്ചിട്ട് ആരും ഫോണെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്ലാ കത്തീ തീരാറായപ്പോളാണ്
തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നി ശമന സേന യൂനിറ്റുകള്‍ എത്തിയതെന്നും പറയുന്നു. തീപിടിക്കുന്ന സമയത്ത് രണ്ടു ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അപകടം കൂടാതെ രക്ഷപെട്ടു. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ പറയുന്നു
Next Story
RELATED STORIES
റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMTആന്ധ്രയിലെ ഓയില്‍ ഫാക്ടറിയില്‍ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികള്‍...
9 Feb 2023 6:34 AM GMTഇന്ധനസെസ്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; ചോദ്യോത്തരവേള ...
9 Feb 2023 4:43 AM GMTആഗോളതലത്തില്‍ സ്കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം...
9 Feb 2023 3:35 AM GMTതുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 12,000 കടന്നു
9 Feb 2023 3:23 AM GMTപാകിസ്താനില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; 30...
8 Feb 2023 5:37 AM GMT