Kerala

ഒമാനില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അഞ്ചു പേര്‍ പിടിയില്‍

കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ശ്രീലാല്‍ (32 ), റെനീഷ് (32), പലിബിന്‍ (32), അജ്മല്‍ (27), ചൊക്ലി സ്വദേശി നജീബ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഹഫ്‌സല്‍ എന്നയാളെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോയത് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണം സംഘം തട്ടിയെടുത്തു

ഒമാനില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അഞ്ചു പേര്‍ പിടിയില്‍
X

കൊച്ചി: ഒമാനില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ശ്രീലാല്‍ (32 ), റെനീഷ് (32), പലിബിന്‍ (32), അജ്മല്‍ (27), ചൊക്ലി സ്വദേശി നജീബ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. ള്‍നിയാഴ്ച രാവിലെ ഒമാനില്‍ നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ. ഹഫ്‌സല്‍ എന്നയാളെ പ്രതികള്‍ ഇന്നോവ വാഹനത്തില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണം സംഘം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. തലശേരിയിലെ ഹോട്ടലില്‍ നിന്നുമാണ് ഹഫ്‌സലിനെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ്, എ എസ് ഐ ഷാജു, എസ് സി പി ഒ മാരായ റോണി അഗസ്റ്റിന്‍, ഷൈജന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it