Kerala

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ ഫാ.സേവ്യറിന്റെ കൊലപാതകം: കപ്യാര് ജോണിക്ക് ജീവപര്യന്തം തടവും പിഴയും

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ആന്റ് ഡിസ്ട്രക് ജഡ്ജ് ഡോ.കൗസര്‍ ഇടപ്പകത്ത് ആണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.2018 മാര്‍ച്ച് മൂന്നിനാണ് സംഭവം നടന്നത്.മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുരിശുമുടി മലയിലെ ആറാം സ്ഥാനത്ത് വെച്ചാണ്ഈ പള്ളിയിലെ കപ്യാരായിരുന്ന ജോണി കത്തിക്ക് കുത്തിയത്.

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ ഫാ.സേവ്യറിന്റെ കൊലപാതകം: കപ്യാര് ജോണിക്ക് ജീവപര്യന്തം തടവും പിഴയും
X

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാദര്‍.സേവ്യര്‍ തേലക്കാടിനെ കുരിശുമുടി മലയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പള്ളിയിലെ കപ്യാരായിരുന്ന പ്രതി ജോണി(58)യെജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ആന്റ് ഡിസ്ട്രക് ജഡ്ജ് ഡോ.കൗസര്‍ ഇടപ്പകത്ത് ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.2018 മാര്‍ച്ച് മൂന്നിനാണ് സംഭവം നടന്നത്.മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുരിശുമുടി മലയിലെ ആറാം സ്ഥാനത്ത് വെച്ചാണ്ഈ പള്ളിയിലെ കപ്യാരായിരുന്ന ജോണി കത്തിക്ക് കുത്തിയത്.ഇടത് തുടയിലായിരുന്നു കുത്തേറ്റത്.

സംഭവം കണ്ട നിന്ന സാക്ഷികള്‍ ഫാ.സേവ്യറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചുവെങ്കിലും രക്ഷിക്കാനനുവദിക്കാതെ ജോണി ഇവരെ കത്തി ചൂണ്ടി ഭീഷണിപെടുത്തി നിന്നു.പിന്നിട് ഇയാള്‍ കത്തി വലിച്ചെറിഞ്ഞ് കാടിലേക്ക് ഓടി പോയി.തുടര്‍ന്ന്് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളായ 3 പേര്‍ ചേര്‍ന്ന് ഇവിടെ നിന്നും ഫാ.സേവ്യറിനെ സ്‌ട്രെച്ചറില്‍ താഴ് വാരത്തേക്ക് ചുമന്ന് കൊണ്ടുപോയി അവിടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശിശ്രൂഷ നല്‍കിയ ശേഷം അങ്കമാലിയിവെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തി ഡോക്ടര്‍ പരിശോധിച്ചുവെങ്കിലും രക്തം വാര്‍ന്നു പോയതിനെ തുടര്‍ന്ന്് ഫാ.സേവ്യര്‍ മരിച്ചു.കേസില്‍ 30 സാക്ഷികളെ വിസ്തരിച്ചു.33 രേഖകള്‍ തെളിവായി ഹാജരാക്കി.24 തൊണ്ടികളും തെളിവായി കോടതിയില്‍ ഹാജരാക്കിവര്‍ഷങ്ങളായി കപ്യാര്‍ ജോലി ചെയ്യുന്ന ജോണ്‍ മദ്യപിച്ച് ജോലിക്ക് വരാതിരിക്കും മറ്റ് കൃത്യവിലോപം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് സസ്‌പെന്റു ചെയ്തിരുന്നു.

തിരിച്ച് ജോലിക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ജോണി ഫാ.സേവ്യറിനെ ശല്യപ്പെടുത്തിയിരുന്നുവത്രെ.സംഭവ ദിവസം രാവിലെ ഫാ.സേവ്യര്‍ കുരിശുമുടി തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ നാട്ടുകാരനായ മനുവുമൊന്നിച്ച് കുരിശുമുടി മലയിലെ പള്ളിയില്‍ ചെന്നിരുന്നു.ഉച്ചയോടെ അവിടെ നിന്ന് ഭക്ഷണം കഴിച്ച് താഴെക്ക് വരുന്ന വഴിക്കാണ് ജോണി ഫാ.സേവ്യറിനെ ആക്രമിച്ചത്. ഫാ.സേവ്യര്‍ മലമുകളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ജോണി താഴ് വാരത്തുള്ള പില്‍ഗ്രീം സെന്ററില്‍ കയറി നാരങ്ങ മുറിക്കുന്ന കത്തി ആരും കാണാതെ എടുത്ത് അരയില്‍ വച്ച് കയറി. ഈ സമയം മലയിറങ്ങി ആറാം സ്ഥാനത്ത് എത്തിയ ഫാ.സേവ്യറിനെ മല കയറി വന്ന ജോണി തടഞ്ഞ് നിറുത്തി തന്നെ ജോലിക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.താഴെ ഓഫീസില്‍ വന്ന് അവിടെ വച്ച് സംസാരിക്കാമെന്ന് ഫാ.സേവ്യര്‍ പറഞ്ഞെങ്കിലും ജോണി കൂട്ടാക്കിയില്ല.

ഇപ്പോള്‍ തന്നെ മറുപടി പറയണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.എന്നാല്‍ ഫാ.സേവ്യര്‍ അതിന് തയാറാകതെന്ന വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോണി കുത്തുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ ജോണിയെ തൊട്ടടുത്ത ദിവസം തന്നെ മലയാറ്റൂര്‍ കാട്ടില്‍ നിന്ന് പോലിസ് പിടികൂടി.2018 ജൂണ്‍ നാലിന് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.2020 ഫെബ്രുവരി നാലിന് വിചാരണ തുടങ്ങിയ കേസിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി 26 ന് പൂര്‍ത്തിയായിരുന്നു.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി പി രമേശ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി

Next Story

RELATED STORIES

Share it