റബ്ബര്‍ റോളറുകള്‍ മോഷ്ടിക്കുന്ന സംഘം പോലിസ് പിടിയില്‍
ഭൂതത്താന്‍കെട്ട് സ്വദേശികളായ കാഞ്ഞിരം വിളയില്‍ ബിനു (പൊടിയന്‍ 30), ഒറവുങ്കചാലില്‍ വീട്ടില്‍ സൈക്കോ (39), പീടികയില്‍ വീട്ടില്‍ സലാം (41) എന്നിവരാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്

കൊച്ചി: റബ്ബര്‍ റോളറുകള്‍ മോഷ്ടിക്കുന്ന സംഘം പോലിസ് പിടിയില്‍. ഭൂതത്താന്‍കെട്ട് സ്വദേശികളായ കാഞ്ഞിരം വിളയില്‍ ബിനു (പൊടിയന്‍ 30), ഒറവുങ്കചാലില്‍ വീട്ടില്‍ സൈക്കോ (39), പീടികയില്‍ വീട്ടില്‍ സലാം (41) എന്നിവരാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്. ഭൂതത്താന്‍കെട്ട് ഭാഗത്തു നിന്നുമാണ് സംഘം റബ്ബര്‍ റോളറുകള്‍ മോഷ്ടിച്ചത്. പകല്‍ സമയം കറങ്ങി നടന്ന് റോളറുകള്‍ കണ്ടുവയ്ക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി.
മൂന്നു റോളറുകളാണ് സംഘം മോഷ്ടിച്ചത്. ഉടമസ്ഥരുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. എസ്എച്ച് ഒ ബേസില്‍ തോമസ്, എസ്‌ഐമാരായ മാഹിന്‍ സലിം, എം ടി റെജി, എഎസ്‌ഐ മാരായ രഘുനാഥ്, മുഹമ്മദ് സിപിഒമാരായ ഷിയാസ്, ദീലിപ്, പ്രദീപ്, അജിംസ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
RELATED STORIES
പി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMTഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMT