Kerala

കോലഞ്ചേരിയില്‍ പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം: വനിതാ കമ്മീഷന്‍

സഹായം അഭ്യര്‍ഥിച്ച് ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ചെയര്‍ പേഴ്‌സണ്‍ കത്ത് നല്‍കി. ഇന്ന് ഉച്ചയോടെ എറണാകുളം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വൃദ്ധയെ സന്ദര്‍ശിച്ച ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസിന് നിര്‍ദേശം നല്‍കി.

കോലഞ്ചേരിയില്‍ പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം: വനിതാ കമ്മീഷന്‍
X

കൊച്ചി: കോലഞ്ചേരിയില്‍ ക്രൂരമായ പീഡനത്തിനിരയായ വൃദ്ധയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈന്‍. സഹായം അഭ്യര്‍ഥിച്ച് ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ചെയര്‍ പേഴ്‌സണ്‍ കത്ത് നല്‍കി. ഇന്ന് ഉച്ചയോടെ എറണാകുളം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വൃദ്ധയെ സന്ദര്‍ശിച്ച ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുത്തു.

ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസിന് നിര്‍ദേശം നല്‍കി. കുറ്റവാളികള്‍ ആരായിരുന്നാലും അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. വൃദ്ധയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.രാവിലെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ ചെയര്‍പേഴ്‌സണും കമ്മിഷന്‍ അംഗവും ഇടപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Next Story

RELATED STORIES

Share it