Kerala

കാക്കനാട് ജയിലില്‍ നിന്നും മൂന്നു വനിതാ തടവുകാര്‍ രക്ഷപെട്ടു; മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി തിരികെ എത്തിച്ചു

മോഷണകേസിലെ പ്രതികളായ റസീന,ഷീബ, ഇന്ദു എന്നിവരാണ് രക്ഷപെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.റസീനയും ഷീബയും ഏറ്റുമാനൂരിലെ മോഷണകേസില്‍ അറസ്റ്റിലായവരാണ്.ഇന്ദു എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായതാണ്.

കാക്കനാട് ജയിലില്‍ നിന്നും മൂന്നു വനിതാ തടവുകാര്‍ രക്ഷപെട്ടു; മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി തിരികെ എത്തിച്ചു
X

കൊച്ചി: എറണാകുളം കാക്കനാട് വനിതാ ജയിലില്‍ നിന്നും മൂന്നു വനിതാ തടവുകാര്‍ രക്ഷപെട്ടു.മിനിറ്റുകള്‍ക്കുള്ളില്‍ ജയില്‍ ജീവനക്കാര്‍ ഇവരെ പിടികൂടി തിരികെ ജയിലിലാക്കി.മോഷണകേസിലെ പ്രതികളായ റസീന,ഷീബ, ഇന്ദു എന്നിവരാണ് രക്ഷപെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം വനിതാ ജയിലിന്റെ കവാടത്തില്‍ നഗരസഭ വെച്ചിരിക്കുന്ന വേസ്റ്റ് ബോക്‌സില്‍ ഭക്ഷണാവശിഷ്ടം നിക്ഷേപിക്കുന്നതിനായി പോകുമ്പോഴാണ് ഇവര്‍ രക്ഷപെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ തള്ളി വീഴ്ത്തിയതിനു ശേഷം ഗേറ്റ് തുറന്ന് പുറത്തേയക്ക് ഓടുകയായിരുന്നു.

നിലില്‍ വനിതാ ജയിലും ജില്ലാ ജയിലിന്റെ ഭാഗമാണ്. വനിതാ ജയില്‍ ഗേറ്റ് കടന്ന് ഇവര്‍ ഓടിയെത്തിയത് ജില്ലാ ജെയിലിന്റെ ഭാഗത്തേയ്ക്കായിരുന്നു. ജില്ലാ ജയിലിലെ ചപ്പാത്തി കൗണ്ടറിനു സമീപത്തുകൂടി ഇവര്‍ ഓടുന്നതു കണ്ട ജില്ലാ ജയിലിലെ ജീവനക്കാര്‍ ഇവരുടെ പിന്നാലെ ഓടി. ഈ സമയമം ഇവര്‍ ജയിലിനു പുറത്ത് റോഡിലേക്ക് കടന്നിരുന്നു.തൊട്ടു പിന്നാലെ ജീപ്പില്‍ ജീവനക്കാര്‍ എത്തുമ്പോഴേക്കും കാക്കനാട് സെസിന്റെ സമീപം വരെ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇവരെ പിടികുടി തിരികെ ജയിലില്‍ എത്തിക്കുകയായിരുന്നു.റസീനയും ഷീബയും ഏറ്റുമാനൂരിലെ മോഷണകേസില്‍ അറസ്റ്റിലായവരാണ്.ഇന്ദു എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായതാണ്.

Next Story

RELATED STORIES

Share it