Kerala

കാക്കനാട് യുവതിയെ മയക്കു മരുന്ന് നല്‍കി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവം: ഒന്നാം പ്രതി അറസ്റ്റില്‍

ആലപ്പുഴ പെരിങ്ങാല സ്വദേശി അജ്മല്‍(28)നെയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി,ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാവക്കാട് നിന്നും അറസ്റ്റു ചെയ്തത്

കാക്കനാട് യുവതിയെ മയക്കു മരുന്ന് നല്‍കി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവം: ഒന്നാം പ്രതി അറസ്റ്റില്‍
X

കൊച്ചി: കാക്കനാട് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍.ആലപ്പുഴ പെരിങ്ങാല സ്വദേശി അജ്മല്‍(28)നെയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി,ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാവക്കാട് നിന്നും അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ കായംകുളം, കടവന്ത്ര എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയുധ നിരോധന നിയമം,വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ കായംകുളം സ്റ്റേഷനില്‍ കാപ്പ നിയമപ്രകാരം നടപടിയെടുത്തിട്ടുള്ളതാണെന്നും പോലിസ് പറഞ്ഞു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നുവരെയു്ള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയുടെ മുന്‍ പരിചയക്കാരനായ സലിന്‍കുമാറാണ് താമസിക്കുന്നതിനായി ലോഡ് ജില്‍ മുറിയെടുത്ത് നല്‍കിയത്.

ലോഡ് ജില്‍ എത്തിയ യുവതിയെ ലോഡ്ജുടമയും നാലാം പ്രതിയുമായ ക്രിസ്റ്റീനയുടെ ഒത്താശയോടെയാണ് സലിന്‍ കുമാര്‍,അജ്മല്‍,ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യത്തിലും പാനീയത്തിലും മയക്ക് മരുന്ന് നല്‍കിയ കൂട്ട ബലാല്‍സംഗം ചെയ്തത്.ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയുമാണ് വീണ്ടും പീഡനം നടത്തിയതെന്ന് പോലിസ് പറഞ്ഞു.കേസിലെ രണ്ടാം പ്രതിയായ സലിന്‍കുമാറിനെ ഈ മാസം നാലിന് അറസ്റ്റു ചെയ്തിരുന്നു.ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it