Kerala

എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്; ഒപ്പം ജോലിചെയ്തവര്‍ ക്വാറന്റൈനില്‍

കൂടെ ജോലിചെയ്തിരുന്ന എട്ടുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സി ഓഫിസ് അണുവിമുക്തമാക്കി.

എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്; ഒപ്പം ജോലിചെയ്തവര്‍ ക്വാറന്റൈനില്‍
X

കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാള്‍. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൂടെ ജോലിചെയ്തിരുന്ന എട്ടുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സി ഓഫിസ് അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിലെ വീട്ടുകാരോടും നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it