Kerala

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ തൊടുപുഴ എടവെട്ടി പുത്തന്‍അറയില്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ഷൈല (48), അസീസിന്റെ മാതാവ് ബല്‍കിസ് (72) എന്നിവരാണ് മരിച്ചത്.കാര്‍ ഓടിച്ചിരുന്ന അസീസി(55)നെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്തിന് സമീപം എടുത്തിട്ടുള്ള വാടക വീട്ടിലേക്ക് തൊടുപുഴയില്‍ നിന്നും സാധനങ്ങളുമായാണ് കാറില്‍ അസീസും കുടുംബവും വന്നത്.സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിന് സമീപത്തായിരുന്നു അപകടം

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു
X

കൊച്ചി; ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ തൊടുപുഴ എടവെട്ടി പുത്തന്‍അറയില്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ഷൈല (48), അസീസിന്റെ മാതാവ് ബല്‍കിസ് (72) എന്നിവരാണ് മരിച്ചത്.കാര്‍ ഓടിച്ചിരുന്ന അസീസി(55)നെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്തിന് സമീപം എടുത്തിട്ടുള്ള വാടക വീട്ടിലേക്ക് തൊടുപുഴയില്‍ നിന്നും സാധനങ്ങളുമായാണ് കാറില്‍ അസീസും കുടുംബവും വന്നത്.

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിന് സമീപത്തായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുവന്ന കാറും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്നും ഇന്ധനവുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടനെ ആംബുലന്‍സില്‍ മൂവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈലയുടെയും ബില്‍കിസിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Next Story

RELATED STORIES

Share it