Kerala

മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

തൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയിഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നും അറസ്റ്റു ചെയ്തത്.

മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍
X

കൊച്ചി: മാരക മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍.തൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയിഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നും അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്നും മാരക മയക്ക് മരുന്നിനത്തില്‍പ്പെടുന്ന 2.5 ഗ്രാം ഹാഷിഷ് ഓയില്‍ 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍ 15 ഗ്രാം കഞ്ചാവ് മാരാകായുധ ഇനത്തില്‍പ്പെടുന്ന വളയന്‍ കത്തി എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.പ്രതിക്കെതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസ്സ് എടുത്തു.

ഇയാള്‍ക്കെതിരെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ അക്രമവുമായി ബന്ധപ്പെട്ട കേസ്സ് നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സി ഐ അന്‍വര്‍ സാദത്തിനെക്കൂടാതെ പ്രീവന്റീവ് ഓഫീസര്‍ രാംപ്രസാദ് സിഇഒ മാരായ റെനി ജെയിംസ് സിദ്ധാര്‍ത്ഥ് ദീപു, സുരേഷ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it