വീട്ടില്‍ അതിക്രമിച്ച് കയറി കത്തികാട്ടി കവര്‍ച്ച:അഞ്ചംഗ സംഘം പിടിയില്‍
ആമ്പല്ലൂര്‍ സ്വദേശി ആദര്‍ശ് (25), ഇയാളുടെ ഭാര്യ കാശ്മീര (22), മുളന്തുരുത്തി സ്വദേശി ലെബീബ്(22), മുരിയമംഗലം സ്വദേശി ഫ്രെഡിന്‍ (26), കണയന്നൂര്‍ സ്വദേശി വിശ്വാസ്(42) എന്നിവരെയാണ് ചോറ്റാനിക്കര പോലിസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി കവര്‍ച്ച നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. ആമ്പല്ലൂര്‍ സ്വദേശി ആദര്‍ശ് (25), ഇയാളുടെ ഭാര്യ കാശ്മീര (22), മുളന്തുരുത്തി സ്വദേശി ലെബീബ്(22), മുരിയമംഗലം സ്വദേശി ഫ്രെഡിന്‍ (26), കണയന്നൂര്‍ സ്വദേശി വിശ്വാസ്(42) എന്നിവരെയാണ് ചോറ്റാനിക്കര പോലിസ് അറസ്റ്റ് ചെയ്തത്.
കണയന്നൂര്‍ നെടുമ്പറത്ത് കുടിലില്‍ വീട്ടില്‍ റെജി വര്‍ഗ്ഗീസിനെ (55) തിങ്കളാഴ്ച രാത്രി പ്രതികള്‍ ചേര്‍ന്ന് കഴുത്തില്‍ കത്തി വച്ചുകൊണ്ട് ഭീഷണിപ്പെടുത്തി വീട്ടില്‍ അതിക്രമിച്ചു കയറി വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം 2 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണ്ണമോതിരവും, മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തു കൊണ്ടു പോകുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി അജയനാഥ്, ചോറ്റാനിക്കര ഇന്‍സ്‌പെക്ടര്‍ കെ പി ജയപ്രസാദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസിലെ ഒന്നാം പ്രതിയായ ആദര്‍ശ് ചന്ദ്രശേഖരന് മുളന്തുരുത്തി പോലിസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉണ്ടെന്നും പോലിസ് പറഞ്ഞു.
RELATED STORIES
ആമസോണ് കാട്ടില് കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMT