Kerala

കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചവുമായി യുവാവ് പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയായ വടുതല, നെടിയത്തറ റോഡില്‍, പുഴ മംഗലത്ത് വീട്ടില്‍, ജോസഫ് ജിബിന്‍ ജോണ്‍ (24) എന്ന യുവാവിനെയാണ് കൊച്ചി സിറ്റി ഡപൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ എ തോമസ്, എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍, വിജയരാഘവന്‍ ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, ചേരാനല്ലൂര്‍ എസ് ഐ കെ എം സന്തോഷ് മോന്‍ , എ കെ എല്‍ദോ,എഎസ് ഐ ഷുക്കൂര്‍, സീനിയര്‍ സിപിഒ പോള്‍ എല്‍വി, പ്രശാന്ത് ബാബു. എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്

കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചവുമായി യുവാവ് പിടിയില്‍
X

കൊച്ചി: കഴിഞ്ഞ രാത്രിയില്‍ എറണാകുളം ചേരാനല്ലൂരില്‍ നടത്തിയ പരിശോധനയില്‍ ഇടപ്പള്ളി, കുന്നുംപുറം ഭാഗത്ത് നിന്നും വില്‍പനക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.നിരവധി കേസുകളില്‍ പ്രതിയായ വടുതല, നെടിയത്തറ റോഡില്‍, പുഴ മംഗലത്ത് വീട്ടില്‍, ജോസഫ് ജിബിന്‍ ജോണ്‍ (24) എന്ന യുവാവിനെയാണ് കൊച്ചി സിറ്റി ഡപൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ എ തോമസ്, എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍, വിജയരാഘവന്‍ ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, ചേരാനല്ലൂര്‍ എസ് ഐ കെ എം സന്തോഷ് മോന്‍ , എ കെ എല്‍ദോ,എഎസ് ഐ ഷുക്കൂര്‍, സീനിയര്‍ സിപിഒ പോള്‍ എല്‍വി, പ്രശാന്ത് ബാബു. എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.


വടുതല പച്ചാളം റയില്‍വേ ട്രാക്കുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന്,കഞ്ചാവ് വില്‍പന നടത്തുന്ന മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലിസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും മയക്കുമരുന്നുകള്‍ നല്‍കുന്നതായി നിരവധി പരാതികള്‍ ഈ ഭാഗത്ത് നിന്ന് കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഇവരെ പിടികൂടുന്നതിനു വേണ്ടി ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസിലും, പോലീസിലുമായി കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് വ്യക്തമാക്കി.ഇയാള്‍ക്ക് കഞ്ചാവും, മറ്റ് ലഹരി മരുന്നും എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങള്‍ ചേരാനല്ലൂര്‍ പോല്‌സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന്,കഞ്ചാവ് വില്‍പനയും, ഉപയോഗവും വര്‍ധിച്ചു വരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയുടെ വിവിധ മേഖലകളില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, അതാത് സ്റ്റേഷനിലെ പോലീസും ചേര്‍ന്ന് രഹസ്യ പരിശോധനകള്‍ നടത്തിവരികയാണ്. യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it