Kerala

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം; പാര്‍ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗമിനി ജെയിന്‍

രാജിവെയ്ക്കാന്‍ പാര്‍ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ലെന്നും മേയര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത്.ഇതിന് ആരാണ് ഉത്തരവാദിയെന്ന് പ്രത്യേകം പറയാന്‍ പറ്റില്ലെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.പാര്‍ടിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം; പാര്‍ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന്  സൗമിനി ജെയിന്‍
X

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നതോടെ വിശദീകരണവുമായി മേയര്‍ രംഗത്ത്.രാജിവെയ്ക്കാന്‍ പാര്‍ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ലെന്നും മേയര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത്.ഇതിന് ആരാണ് ഉത്തരവാദിയെന്ന് പ്രത്യേകം പറയാന്‍ പറ്റില്ലെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.പാര്‍ടിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ കൊച്ചി മേയര്‍ക്കെതിരെയും ഭരണസമിതിക്കെതിരെയും ശക്തമായ ആരോപണമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പും മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. സൗമിനി ജെയിനെ മാറ്റിയില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷന്റെ ഭരണം യുഡിഎഫിന് നഷ്്ടമാകുമെന്നാണ് ഇവരുടെ വാദം. ഈ വിവരം ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഹൈബി ഈഡന്‍ എംപിയും സൗമിനി ജെയിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. ഇക്കാര്യത്തില്‍ പാര്‍ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. നിലവില്‍ ടി ജെ വിനോദാണ് ഡെപ്യൂട്ടി മേയര്‍.വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കണ്ടേതുണ്ട്. ഇതിനൊപ്പം പുതിയ മേയറെയും തിരഞ്ഞെടുക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെയും ആവശ്യ

Next Story

RELATED STORIES

Share it