Kerala

ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി അങ്കമാലിയില്‍ നിയമ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലം (23), തൃശൂര്‍ പട്ടിക്കാട് സ്വദേശി ക്ലിന്റ് (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എല്‍എല്‍ബി വിദ്യാര്‍ഥിയായ അസ്ലം ബംഗളുരുവില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്റിലെത്തിയപ്പോഴാണ് ക്ലിന്റ്് പോലിസിന്റെ പിടിയിലാകുന്നത്.

ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി അങ്കമാലിയില്‍ നിയമ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
X

കൊച്ചി: ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി അങ്കമാലിയില്‍ നിയമ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലം (23), തൃശൂര്‍ പട്ടിക്കാട് സ്വദേശി ക്ലിന്റ് (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എല്‍എല്‍ബി വിദ്യാര്‍ഥിയായ അസ്ലം ബംഗളുരുവില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്റിലെത്തിയപ്പോഴാണ് ക്ലിന്റ് പോലിസിന്റെ പിടിയിലാകുന്നത്. മയക്ക് മരുന്ന് വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണെന്നും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളതെന്നും പോലിസ് പറഞ്ഞു.

പൊതു വിപണിയില്‍ ഇതിന് കോടികള്‍ വിലവരും. ആന്ധ്രയിലെ പഡേരുവില്‍ നിന്നാണ് അസ്ലം ഓയില്‍ വാങ്ങിയത്. അവിടെ നിന്നും ട്രെയിനില്‍ ബംഗളുരുവിലെത്തിച്ചു. ബംഗളുരുവില്‍ നിന്നുമാണ് ടൂറിസ്റ്റ് ബസില്‍ കയറിയത്. രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലാരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലിസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഓയില്‍ പിടികൂടിയത്.

അസ്ലമിനെ പോലിസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ്സ് സ്റ്റാറ്റാന്റിലെത്തുകയായിരുന്നു ക്ലിന്റ്്. പോലിസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നേരത്തെയും ഇവര്‍ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, മാര്‍ട്ടിന്‍ ജോണ്‍ എഎസ്‌ഐ റെജിമോന്‍, സിപിഒ എന്‍ എം അഭിലാഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it