Kerala

അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അങ്കമാലി പോലിസ് അറസറ്റ് ചെയ്തത്

അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
X

കൊച്ചി: അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അങ്കമാലി പോലിസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍. കരാറുകാരന്‍ 48000 രൂപയോളം നല്‍കാനുണ്ടെന്ന് ബുര്‍ഹാന്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തുകയായിരുന്നു. തോക്കുമായി നടക്കുന്നതിനിടയില്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും കത്തിയും, വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഗോവിന്ദകുമാര്‍ തോക്ക് ഉത്തര്‍പ്രദേശില്‍ നിന്നും പണം കൊടുത്ത് വാങ്ങിതാണെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐ കെ അജിത്, എഎസ്‌ഐ പി ജി സാബു, സിപിഒ മാരായ പ്രസാദ്, ബെന്നി എസക്ക്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it