Kerala

മൊഫിയ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് സുഹൈലിന് ജാമ്യം

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്

മൊഫിയ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് സുഹൈലിന് ജാമ്യം
X

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. വിചാരണ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. മറ്റു ക്രിമിനല്‍ കേസുകളില്‍ പ്രതിയാവാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു,

കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് സുഹൈല്‍.സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായ ശാരീരികവും മാനസികവുമായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്കെതിര ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഭര്‍തൃവീട്ടുകാര്‍ക്കും ആ സമയത്തെ ആലുവയിലെ സി ഐക്കെതിരെയും ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷമാണ് മൊഫിയ ആത്മഹത്യ ചെയ്തത്.

Next Story

RELATED STORIES

Share it