Kerala

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;കാറില്‍ കടത്തിക്കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂര്‍ സ്വദേശി എസ് കെ മുരുകന്‍ (41) എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ കോട്ടായി ഭാഗത്ത് വെച്ച് കാറില്‍ നിന്നും പിടികൂടിയത്

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;കാറില്‍ കടത്തിക്കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.കാറിലുണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തു.കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂര്‍ സ്വദേശി എസ് കെ മുരുകന്‍ (41) എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ കോട്ടായി ഭാഗത്ത് വെച്ച് കാറില്‍ നിന്നും പിടികൂടിയത്.


മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറില്‍ രണ്ട് പേര്‍ ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് അങ്കമാലി - ആലുവ ദേശീയ പാതയില്‍ കോട്ടായി ഭാഗത്ത് വെച്ച് കാറ് കണ്ടെത്തി തടഞ്ഞു നിറുത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍ സീറ്റിന്റെ ഉള്ളില്‍ അതി വിദഗ്ദമായി നിര്‍മ്മിച്ച രഹസ്യ അറയ്ക്കുള്ളില്‍ 18 പായ്ക്കറ്റുകളിലായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 40 കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

പിടികൂടിയ കഞ്ചാവിന് 25 ലക്ഷം രൂപയോളം വിലവരുമെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ സഞ്ചരിച്ച് കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കൊപ്പം കഞ്ചാവും കാറും തുടര്‍ നടപടികള്‍ക്കായി ആലുവ എക്‌സൈസ് സംഘത്തിന് കൈമാറി.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനെ കൂടാതെ ടീം അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍,റോയി എം ജേക്കബ്ബ്, പ്രിവന്റീവ് ആഫീസര്‍മാരായ മുസ്തഫ ചോലയില്‍, ഗോപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സുബിന്‍, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി,എം എം അരുണ്‍, ബസന്ത്, പി ജി അനൂപ്,വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ എം എ ധന്യ,എക്സൈസ് ഡ്രൈവര്‍ കെ രാജീവ് എന്നിവരും കഞ്ചാവ് പിടികൂടാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it