ആലുവയിലെ ഡ്രൈഫ്രൂട്ട് ആന്റ് സ്‌പൈസസ് സ്ഥാപനത്തിലെ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
കളമശ്ശേരി എച്ച് എം ടി കോളനിയില്‍ മുതിരക്കാലായില്‍ വീട്ടീല്‍ ഇബ്രാഹിംകുട്ടി (54) യെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായില്‍ വീട്ടില്‍ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: ആലുവയിലെ പ്രമുഖ െ്രെഡ ഫ്രൂട്ട്‌സ് ആന്റ് സ്‌പൈസസ് സ്ഥാപനത്തില്‍ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷ്ടിച്ചു വിറ്റ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കളമശ്ശേരി എച്ച് എം ടി കോളനിയില്‍ മുതിരക്കാലായില്‍ വീട്ടീല്‍ ഇബ്രാഹിംകുട്ടി (54) യെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായില്‍ വീട്ടില്‍ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടിയെന്ന് പോലിസ് പറഞ്ഞു.മോഷ്ടിച്ച്‌കൊണ്ടുവരുന്ന സാധനങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പ്രത്യേകം പാക്കറ്റുകളിലാക്കി കടകളില്‍ വില്‍പ്പന നടത്തുകയായിുരന്നു.
സ്ഥാപന ഉടമ സ്‌റ്റോക്ക് ക്ലീയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ സ്‌റ്റോക്ക് പരിശോധിച്ചപ്പോള്‍ ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പലപ്പോഴായി ഇയാള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ വാഹനത്തില്‍ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്തത്തില്‍ പ്രതേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഗമണ്ണില്‍ നിന്നുമാണ് പിടികൂടിയത്. ആലുവ എസ്എച്ച് ഒ സി എല്‍ സുധീര്‍, എസ്‌ഐ മാരായ ആര്‍ വിനോദ്, കെഎസ്‌വാവ, സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച് ഹാരിസ്, മുഹമ്മദ് അമീര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMT